|
Monday, March 06, 2006
ഞാനറിയാതെ..!
ഞാനറിയാതെയായിരുന്നു എന്റെ ജനനം...! എന്റെ അച്ഛനുമറിയാതെ... അദ്ദേഹത്തിന് അറിയുവാനുള്ള താൽപര്യമില്ലായിരുന്നിരിയ്ക്കാം..! അമ്മയ്ക്ക് പക്ഷെ അറിയാതെ പറ്റില്ലല്ലോ.. അമ്മ ആദ്യം അച്ഛനെയറിഞ്ഞു.. പിന്നെ സ്വയമറിഞ്ഞു.. പിന്നീട് ജീവിതമറിഞ്ഞു... ഇപ്പോൾ എന്നെയും അറിയുന്നു..! എന്റെ അറിവുകൾക്കും കാഴ്ചകൾക്കും ഏകാന്തതയുടെ മൂടുപടമുണ്ടായിരുന്നു. ഒട്ടൊരു മാത്ര നേരം പരതി നോക്കിയാലും മറുപുറം കാണാത്ത അദൃശ്യത..! ഞാനതിൽ നടന്നു, തളർന്നു.. എങ്കിലും പഴുതുകൾ തേടിയലഞ്ഞില്ല...! അവ്യക്തമായ അറിവിൽ, വരകളിൽ ഇട വിട്ട് മായുന്ന മുഖങ്ങളിൽ ദയയിറ്റ് വീഴും കടാക്ഷങ്ങൾക്കിപ്പുറം ഞാനെന്ന പേക്കോലം...! അമ്മേയെന്നുറക്കെ വിളിക്കാൻ.. ചിരി തെളിയാത്ത കണ്ണിലെ മമതയുടെ കൂടേറാൻ... എന്റെ അപക്വ മനസിലും ആശയുണ്ടെന്നറിയുന്നു ഞാൻ...! സുനിമഷങ്ങൾ തേടിയലഞ്ഞ അഭയാർത്ഥി മനസിന്റെ ഒടുങ്ങാത്ത ദാഹം കറുത്ത മുള്ളുകൾ ചൊരിഞ്ഞടക്കിയ ഉടയോന്റെ ക്രൂര വിനോദങ്ങൾ ... അറിയുവാനാകില്ലെനിയ്ക്ക്..! മാംസ ദാഹം മാത്രമുള്ള അച്ഛനെന്ന ആസുരക്കോലം , മാംസപിണ്ഠം മാത്രമായ ഞാനെന്ന മനുഷ്യക്കോലം... പ്രണയിനി മനസും, പ്രസവിച്ച വയറും വേദന വിങ്ങി വിറയ്ക്കുന്നു... അറിയാമെനിയ്ക്ക്..! സമപ്രായമുള്ളവർ ജീവിതം വീഞ്ഞെന്നു കാണുമ്പോൾ, ഞാനെന്തേ നുണഞ്ഞിറക്കൻ മടിയ്ക്കുന്നു..? അറിയില്ലെനിക്ക്..! എന്റെയും,അവരുടെയും ശരീരങ്ങൾ തുല്യം.. എന്റെ ചിന്തകൾ തുല്യമാവത്തതെന്തേ..? അറിയാനാകുന്നില്ല...മൂടുപടങ്ങൾക്ക് മൂർച്ഛയേറുന്നു..! ഇന്നും ഞാനറിയാതെയാണെന്റെ ജീവിതം.. കാലുകൾ ബന്ധനം വിട്ടോടാൻ കൊതിക്കുന്നു... കണ്ണുകൾ ജാലക സീമകൾ കടക്കാൻ കൊതിക്കുന്നു... മനസോ..... വളരാൻ കൊതിക്കുന്നു... എന്റെ പ്രായത്തിനൊപ്പം..!!
Posted by Varnameghangal @ 11:40 AM
------------------------------------------
6 Comments:
Home
|
|
View Profile
Previous Posts
അയൺ മാൻ..!
നിഴലുകളില്ലാതെ..!
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
ഹീര..!
പാഠം ഒന്ന്-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
|
വര്‍ണം :) നന്നായി.
അക്ഷരത്തെറ്റുണ്ട്.
:)
കമന്റെഴുതാനുള്ള റേയ്‌ഞ്ചില്ല എനിക്ക്.
Fantastic Varnam.. really a nice reading...
സു-->ശ്രദ്ധിക്കാം.. നന്ദി..!
വിശാല-->താങ്കളുടെ റേഞ്ചിന്റെ പതിനെട്ടയലത്ത് ഞാനെത്തില്ല..!
ഡ്രിസിൽ-->:)
വര്‍ണം, വിപ്ലവമാണു ലൈന്‍. more confusion than clarity അതല്ലേ വിപ്ലവം. എവിടെയോ വായിച്ച പോലെ:
വേശ്യയായിരുന്നെന്റെ മുതുമുതുമുത്തശ്ശി, പെണ്ണായിരുന്നെങ്കില്‍ ഞാനുമൊരു വേശ്യയായേനെ
വിടനായിരുന്നെന്റെ മുതുമുതുമുത്തശ്ശന്‍, അണായിരുന്നെങ്കില്‍ ഞാനുമൊരു വിടനായേനെ.
വര്‍ണ്ണമേഘങ്ങളേ, തീഷ്ണമാണല്ലോ! ഉഗ്രന്‍!