Tuesday, February 07, 2006

ശലഭ ജന്മങ്ങൾ..!

ചിത കത്തിയമരുന്നു, ചുടലയിൽ
ചിതലിച്ചൊരാത്മാവ്‌ ചുട്ടൊടുങ്ങീടുന്നു
ചിതറിപ്പൊടിഞ്ഞൊരാ ചെറുഞ്ഞരമ്പെല്ലാം
ചിരകാലമെത്താത്ത ചിത്രം വരയ്ക്കുന്നു

***************
അവൾ മാത്രമായിരുന്നകതാരിലെല്ലാം
അനുരാഗമായിരുന്നാത്മാവു തമ്മിൽ
അകലങ്ങളില്ലാത്ത കനവു തമ്മിൽ
അടരില്ല നാമെന്ന പടു വാക്കുകൾ..

വരണമാല്യത്തിൻ മണമുള്ള രാവുകൾ
വഴിയുന്നനസ്യൂതമാഹ്ലാദ നാളുകൾ
വരലക്ഷ്മി നമ്മേയനുഗ്രഹിച്ചു..
വരളാതിരിക്കട്ടെ വർണ ഭൂവും..!

ധനമൊന്നു പോലതാ കുന്നു കൂടി
ധാർഷ്ഠ്യബോധങ്ങൾക്ക്‌ നാവു കൂടി.
ധാരാളമായിച്ചിലവഴിച്ചു
ധർമബോധങ്ങളെ വിറ്റഴിച്ചു

സത്വരം സന്തോഷമസ്തമിച്ചു
സവിധത്തിലല്ലൽ നിറഞ്ഞു നിന്നു
സരളയാമങ്ങൾ പുകഞ്ഞു നീറി
സ്വയമൊടുങ്ങാനുള്ള ചിന്തയേറി...

ഓർക്കുവാനൊന്നുമേ ബാക്കിയില്ല
ഓമലാളുണ്ടെന്ന ചിന്ത പോലും
ഓടിക്കിതച്ചു നീ വീണു പോയി
ഓർമകൾ മാത്രമോ ബാക്കിയായി

***************
മരവിച്ചു പോയൊരീ മനുജന്മമിന്നിതാ
മരണത്തിലൂടെയും മറുജന്മമേറുന്നു
മറവികൾ മൂടാത്ത മണ്ണിലെന്നും
മാൻ മിഴിയാൾ മാത്രമേകയായി

കണ്ണുനീരൊഴിയാത്ത കണ്മണിക്കിന്നിതാ..
കണ്ണുകൾക്കന്യമാം കാന്ത രൂപം
കരിയുന്ന കണ്ണുകൾ കാണുന്നതില്ല..
കരയുന്ന കണ്ണിലെ കദനഭാവം..!!

Posted by Varnameghangal @ 3:00 PM

------------------------------------------

9 Comments:
Blogger Kalesh Kumar said...

:(

4:13 PM  

Blogger സു | Su said...

ഓ...ഇത്രയൊക്കെ സംഭവിച്ചോ ?

4:27 PM  

Anonymous Anonymous said...

കരയുന്ന കണ്ണിലെ കദനഭാവം കണ്ട്‌
കരയല്ലെ നീയെനിയെന്നോതീടുവാന്‍
കരിയാത്ത കണ്ണുകള്‍ ബാക്കിയുണ്ടാകുമിനിയും
അനുരാഗമെന്ന മലെരെനിയും വിടരട്ടെ
അകലങ്ങളില്ലാത്ത കനവുകള്‍ കാണുക.
അടരില്ല നാമെന്ന പടുവാക്കു മാത്രം വേണ്ടിനി !

4:49 PM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

കവിതയും കമന്റും ഒരുപോലെ മനോഹരം

8:50 AM  

Blogger Adithyan said...

:)

3:52 PM  

Blogger ചില നേരത്ത്.. said...

വര്‍ണ്ണമേ..ആസ്വാദകരം..
നന്ദി..

5:15 PM  

Blogger രാജ് said...

വാടിക്കരിഞ്ഞു പൂവു വേണ്ടിയിടത്തു്,
കടുംചുവപ്പാര്‍ന്ന...

5:26 PM  

Anonymous Anonymous said...

Truly amazing man.. ee variety athu apaaram thanne. I'll be a regular one even if fail to comment further

9:28 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

കലേഷ്‌-->:)
സു--> വോ തന്നെ..!
തുളസി-->നന്നായി.. കമന്റിഷ്ടമായി..!
സാക്ഷി-->:)
ചില-->നന്ദി..!
പെരിങ്ങ്‌-->അത്ര ക്ലിയറല്ല.. എന്നാലും ചെറിയ സ്പാർക്ക്‌..!
ഹാർട്സ്‌-->:)

8:42 AM  

Post a Comment

Home

  View Profile



Previous Posts
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്‌..!
ഹീര..!
പാഠം ഒന്ന്‌-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!