|
Friday, December 09, 2005
പൊരുത്തം..!
"ഊഹും... അടുക്കൂല്ല...അടുക്കൂല്ല..! ജ്യോത്സ്യൻ നാരായണ 'പൊതുവാൾ' രാശിപ്പലകയിൽ നിന്നും കണ്ണെടുത്ത് പിറകിലേക്ക് ചാഞ്ഞിരുന്ന്, മച്ചിലേക്ക് നോക്കി,ഊട്ടിയിലെ ഹെയർപിൻ വളവു മാതിരി ചുണ്ടുകൾ വക്രിച്ച്,ഒരു കൈ കഴുത്തിലെ രുദ്രാക്ഷത്തിലും മറു കൈ ഹെയർപിൻ വളവുകൾക്ക് മുകളിലൂടെ പൊരുത്തമില്ലാതെ കറക്കിക്കൊണ്ടും പറഞ്ഞു..' ഏഴിൽ നിൽക്കുന്ന ശുക്രൻ പതിനാറിൽ നിൽക്കുന്ന ബുധനെ ഒളിഞ്ഞ് നോക്കുന്നതിനാലും,ശനിയും ഞായറും കൂടുമ്പോഴുള്ള അവധിപ്പൊരുത്തം ഇല്ലാത്തതിനാലും,പെണ്ണിന് എട്ടിൽ ചൊവ്വയും ഒൻപതിൽ ശനിയും പന്ത്രണ്ടിൽ പൂജ്യവും കൂടി നിൽക്കുന്നതിനാലും,സാരിപ്പൊരുത്തം,സാമ്പാർ പൊരുത്തം,സിനിമപ്പൊരുത്തം,ഷോപ്പിംഗ് പൊരുത്തം,സ്വൈരക്കേട്‌പൊരുത്തം,വാതുറന്നാലടിപ്പൊരുത്തം,ഇൻ-ലോ പൊരുത്തം,കണ്ണൂകീറിയാക്കണ്ടൂടാ പൊരുത്തം,..! മുതലായ യാതൊരു പൊരുത്തവും കണാത്തതിനാലും.. അടുക്കൂല്ല...ഇത് നടക്കൂല്ല..!" ഉണ്ണിക്കുട്ടൻ മുകളിലേക്ക് നോക്കി.. 'മച്ചിലെവിടാണപ്പാ പൊരുത്തമിരിക്കുന്നത്?'..! "എന്റെ പലകേലോട്ട് കട്ടയുരുട്ടല്ലേടാ മോനെ" എന്ന മട്ടിൽ ഒന്ന് നോക്കിയിട്ട് പൊതുവാൾ പൊതുവഴിയിലേക്കിറങ്ങി. ഉണ്ണിക്കുട്ടന് രാത്രിയിൽ ഉറക്കം വന്നില്ല.. ചേച്ചിയുടെയും ഇന്ന് പെണ്ണു കാണാൻ വന്ന സുന്ദരൻ ചേട്ടന്റെയും ജാതകപ്പൊരുത്തമാണ് ആ ദുഷ്ട പൊതുവാൾ വലിച്ച് കീറി നാല് മൂലക്കെറിഞ്ഞത്..! സുന്ദരിയായിരുന്നിട്ട് കൂടി വരുന്ന കല്യാണാലോചനകളെല്ലാം ജാതകം മൂലം അലസിപ്പോവുകയായിരുന്നു.അന്ന് മുതൽ ഉണ്ണിക്കുട്ടന് 'ജാ..' എന്ന് കേൾക്കുമ്പൊഴേ ചൊറിയുമായിരുന്നു..! 'വലുതാകുമ്പോൾ ഒരു പൊരുത്തവും നോക്കാതെ കെട്ടും..!' എന്നും മനസിലുറപ്പിച്ചു. ജ്യോത്സ്യന്റെ വാക്കുകൾ കേട്ടപ്പോൾ ചേട്ടന്റെയും,ചേച്ചിയുടെയും മുഖങ്ങൾ മങ്ങുന്നതും,ചേച്ചി പെട്ടന്ന് തന്നെ ഉൾവലിയുന്നതും ഉണ്ണിക്കുട്ടൻ കണ്ടിരുന്നു..
രാവിലെ ചേച്ചിയുടെ മുറിയിൽ നിന്നും ബഹളം കേട്ടാണ് ഉണ്ണിക്കുട്ടനുണർന്നത്..! 'എന്നാലും അവളിത് ചെയ്തല്ലോ..','എങ്ങനെ തോന്നി'... തുടങ്ങിയ പായാരങ്ങളും കേട്ടു.. കയ്യിൽ ഒരു പേപ്പറും പിടിച്ച് അഛൻ നിന്ന് ജ്വലിക്കുനതും,അമ്മ കസേരയിൽ തളർന്നിരിക്കുന്നതും,അയലത്തെ കമലാക്ഷി,വനജാക്ഷി,പങ്കജാക്ഷി തുടങ്ങിയ അക്ഷികളെല്ലാം ചുറ്റും കൂടിയിരുന്ന് എരിതീയിലെണ്ണ കോരി ഒഴിക്കുന്നതും,തിക്കുറിശ്ശി ഡയലോഗായ 'കലികാലവൈഭവം കൃഷ്ണാ' എന്നും പറഞ്ഞ് മുത്തശ്ശൻ ചാരിക്കിടക്കുന്നതും ഒക്കെ കണ്ട് മുറ്റത്തേക്കിറങ്ങുമ്പോൽ ഉണ്ണിക്കുട്ടൻ മനസിലോർത്തു.. "ഒരു പൊതുവാളും കാണാത്ത ഒരു പൊരുത്തം അവർക്കുണ്ടായിരുന്നു... 'മനപ്പൊരുത്തം'...!"
Posted by Varnameghangal @ 1:41 PM
------------------------------------------
10 Comments:
Home
|
|
View Profile
Previous Posts
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട് പോന്നു..!
Vazhitharakal
|
അതെയതെ. അതുമാത്രം മതി.!
വർണ്ണമേഘങ്ങൾ, നല്ല പോസ്റ്റിങ്ങ്
ഇതു വായിച്ചപ്പോള്‍ എന്റെയോരു സുഹൃത്തിനെ ഓര്‍മ വരുന്നു.. അതെ മനപ്പൊരുത്തമാണല്ലോ പ്രധാനം.
ചിരി, കുഴി, പൊരുത്തം.
പയ്യന്നൂരുന്ന് ഒരു പൊതുവാളിനെ കൊണ്ടു വന്ന് ഇല്ലാത്ത പെരുത്തം ഉണ്ടാക്കി മുറപ്പെണ്ണിനെ കെട്ടിയ ഒരു സുഹ്രുത്തുണ്ട് എനിക്ക്.അവരിപ്പോഴും നല്ല പൊരുത്തത്തോടെ തന്നെ കഴിയുന്നു.
വീക്കേയെൻസ്: മൂന്നിൽ ശുക്രന്, ഏഴിൽ ചന്ദ്രൻ, എട്ടിൽ INSAT 1-b
:)
നാളത്തെ പരസ്യ വാചകം ഒരുപക്ഷെ ഇതായിരിക്കാം "എത്ര ചേരാത്ത ജാതകവും തമ്മില്‍ ചേര്‍ത്തുകൊടുക്കുന്നു. സമീപിക്കുക: ജ്യോത്സ്യശിരോമണി ജ്യോതിഷരത്നം ശ്രീ. .......... "
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ പ്രമാണം...
ഹിന്നത്ത് വ്യേർഡ് വ്യേരിഫൈക്ക്യക്ഷ്യൻ : ക്ഷ്ക്ല്രൊ
സാരി പൊരുത്തം, സാമ്പാർ പൊരുത്തം...പെരുത്ത പൊരുത്തങ്ങൾ ആണല്ലൊ
നല്ല ഡിസൈൻ , ഒരോ തവണ വരുമ്പോഴും പുതിയ ഒരിടം പോലെ.
ഊട്ടിയിലെ ഹെയർപിൻ വളവു മാതിരി ചുണ്ടുകൾ വക്രിച്ച് - എനിക്കതങ്ങ് ഇഷ്ടപ്പെട്ടു!
നന്നായിട്ടുണ്ട്!
വിശാല-->നന്ദി
ഇബ്രു-->തന്നെ, തന്നെ
തുളസി-->ചിരി,കുഴി,പൊരുത്തം
എന്തൊ ഒരു പൊരുത്തം ഇല്ലേ..?
ദേവ-->ഈ ദേവന്റെ ഒരു കാര്യം..!
സു-->:)
സാക്ഷി-->എന്താ സാക്ഷീ കുറെ കുത്തുകൾ..??
വക്കാ-->തന്നെ...
രേഷ്മ-->നന്ദി..
കലേഷ്-->പിന്നെയും നന്ദി..!