Friday, December 02, 2005

ഒറ്റയാൻ..!



ആർത്ത്‌ ചിരിക്കുകയാണവൻ..!
ജീവാത്മാവിലാകെ മരണത്തിന്റെ മണം വിതറി,പ്രാണ ഞരമ്പുകളെ നിർദ്ദാക്ഷിണ്യം മരവിപ്പിലേക്ക്‌ തള്ളിയിട്ട്‌,മനുഷ്യ ജന്മത്തെ ഒട്ടാകെ ഉന്മൂലനം ചെയ്യാൻ ശേഷിയോടെ,അനുദിനം വളരുന്ന സാങ്കേതികതയ്ക്കും കൂച്ചുവിലങ്ങിടാനായുന്ന കുശാഗ്ര ബുദ്ധി കൾക്കും കീഴടങ്ങാതെ..
അവൻ ആർത്ത്‌ ചിരിക്കുകയാണ്‌..
അതി ക്രുരമായി..!
ഒറ്റയാനണാവൻ, മെരുക്കുവാനാണിഷ്ടം..മെരുക്കപ്പെടാനല്ല..!
ദിവസങ്ങളെണ്ണപ്പെട്ടു എന്നറിയുന്നവന്റെ ദൈന്യമായ അവസ്ഥയോ..
അറിയുന്നവരും,കാണുന്നവരും അടുക്കാൻ മടിക്കുന്ന അതി ദൈന്യമായ അവസ്ഥയോ...
ഒന്നും അവനറിയുന്നില്ല..!
അതിശക്തനാണവൻ..
വേരുകൾ പടർത്താൻ..വേദന നിറയ്ക്കാൻ അവനൊരു ഉപാധിയുണ്ട്‌..
മനുഷ്യ ജാതിയ്ക്ക്‌ മുന്നിൽ സാത്താൻ കൊണ്ടു വെച്ച അതേ വിലക്കപ്പെട്ട കനി തന്നെ..
അതെടുക്കാൻ,രുചിച്ചറിയാൻ ജീവനുള്ളവയുടെ അടങ്ങാത്ത ആസക്തി അവന്‌ നന്നായറിയാം..
പിന്നെയും പല കുറുക്ക്‌ വഴികളുമുണ്ടവന്‌, എല്ലാം തകർക്കാൻ,തച്ചുടയ്ക്കാൻ..!
എങ്കിലും ഒരു നാൾ വരും..
ഒരാൾ വരും..
ആസുരതയെ വെല്ലാൻ..
നമുക്ക്‌ കാത്തിരിക്കാം..!!
പ്രതീക്ഷയോടെ..!!

Posted by Varnameghangal @ 9:07 AM

------------------------------------------

6 Comments:
Anonymous Anonymous said...

ഒറ്റയാനെ, ഓര്‍മ്മകള്‍ മുള്ളായ്‌ ഹൃദയത്തില്‍ തറക്കുമ്പോഴും ജീവിക്കാനുള്ള എന്റെ ത്വരയുണ്ടല്ലോ അതു കൊണ്ട്‌ ഞാന്‍ നിന്നെ തളര്‍ക്കും.

സിന്തകീ സിന്താബാദ്‌

12:04 PM  

Blogger myexperimentsandme said...

ഭീകരനാണിവൻ.... പക്ഷെ ഇവനെ കൂട്ടിൽനിന്നും തുറന്നുവിട്ടവനാര്?

ഈ ഭീകരനെ ഭീകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു.........

2:56 PM  

Blogger ചില നേരത്ത്.. said...

മേഘങ്ങളേ..
ഈ കാലഘട്ടത്തിലെ അനാശ്യാസതയിലേക്ക് അനിവാര്യമായ ഒരു ഓര്‍മ്മപ്പെടുത്തലായാണ് ഈ മഹാമാരി. ആത്മനിയന്ത്രണം ഉള്ളവര്‍ ഭയപ്പെടേണ്ടാത്ത ഒന്ന്.
വക്കാരി പറഞ്ഞ പോലെ ‘ഇവനെ കൂട്ടിൽനിന്നും തുറന്നുവിട്ടവനാര്?‘..

9:21 AM  

Blogger Arun Vishnu M V said...

This comment has been removed by a blog administrator.

9:46 AM  

Blogger Arun Vishnu M V said...

ഇബ്രു, ഇവനെ തുറന്നുവിട്ടത് ആഫ്രിക്കയിലോ മറ്റോ ഉള്ള ചില കുരങ്ങന്മാരാണെന്ന് കേട്ടിട്ടുണ്ട്. എന്തായാലും അവനെ തടയുക.
STOP AIDS,KEEP YOUR PROMISES (എന്നല്ലേ?)

9:48 AM  

Anonymous Anonymous said...

എന്തുകൊണ്ട്‌ ബാംഗ്ലൂരിൽ നിന്നും ആരും മലയാളത്തിൽ എഴുതുന്നില്ല എന്നു വിഷാദിച്ചിരിക്കയായിരുന്നു ഞാൻ. ഇവിടെ ഈ സിലിക്കോൺ നഗരിയിൽ മലയാളത്തിന്റെ ഗരിമയുമായി വർണമേഘം എത്തിയതിൽ സന്തോഷം. പഞ്ചവർണമായി ഇവിടെ പെയ്തിറങ്ങുക. ഊഷരമായ ഈ ഭൂമിയിലൂടെ ചിരിച്ചു പുളഞ്ഞൊഴുകുക. മറ്റുള്ളവരോടൊപ്പം അതിൽ ഒരു കടലാസു തോണി ഒഴുക്കിക്കളിക്കാൻ കൂടെ ഞാനും ഉണ്ടാകും.

11:33 AM  

Post a Comment

Home

  View Profile



Previous Posts
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട്‌ പോന്നു..!
Vazhitharakal