Wednesday, November 23, 2005

നോം ഇങ്ങ്ട്‌ പോന്നു..!
നോം ഇങ്ങ്ട്‌ പോന്നു..!
ആ ഏഭ്യൻ 'റെഡിഫ്‌' മാതൃ ഭാഷാ പിന്മൊഴി അനുവദിക്കില്ലത്രേ..!
ഇങ്ങ്ട്‌ വന്നപ്പൊഴോ..
ഈ ദുഷ്ടൻ 'പിൻ തറ'(ബാക്ഗ്രൌൻഡ്‌) മാറ്റാൻ സമ്മതിക്കില്ലത്രേ..!
ദെന്താ ഇപ്പോ ചെയ്ക ശിവനേ..
വെള്ളരിക്കാപ്പട്ടണം തന്നെ..!


നോം ആ ഏഭ്യന്റെ അടുത്ത്‌ കിടന്ന നമ്മുടെ അവസാനത്തെ 'തൂണ്‌' ഇങ്ങട്‌ കൊണ്ടു പോന്നു..
ഇവിടെ കിടക്കട്ടെ ഇനി മുതൽ..!
അത്ര തന്നെ..!!

Posted by Varnameghangal @ 10:23 AM

------------------------------------------

9 Comments:
Blogger ദേവന്‍ said...

വലതുകാല്‍ വച്ച്‌ ഇങ്ങോട്ടു പോരൂ.
മനസ്സമാധാനമായിട്ടു മനുഷ്യനു കമന്റടിക്കാമല്ലോ.

10:55 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ദേവരാഗം-->
ചാടി വീണതു കൊണ്ട്‌ കാല്‌ നോക്കാൻ പറ്റിയില്ലപ്പാ..!
ധൈര്യമായി വീശിക്കോ..!

11:03 AM  

Blogger ദേവന്‍ said...

രണ്ടു കാര്യങ്ങള്‍ കൂടെ :
1. ഇതിന്റെ കമെന്റടി സംവിധാനത്തെ പിന്മൊഴി ഗ്രൂപ്പിലാക്കിയാള്‍ എളുപ്പമായി.

2. സ്പാമരെ ഉച്ചാടനം ചെയ്യാന്‍ വേഡ്‌ വേരിഫിക്കേഷന്‍ ഇട്ടാല്‍ മതി.

11:23 AM  

Blogger പെരിങ്ങോടന്‍ said...

ഇവിടെ ബ്ലോഗറിന്റെ പേജിന്റെ background color/image മാറ്റണം എന്നാണോ ഉദ്ദേശം? അതാണെങ്കില്‍ പറയൂ, ഞാന്‍ സഹായിക്കാം. ചോദിക്കുവാനും പറയുവാനും ഒന്നും സമയം ഇല്ലെങ്കില്‍ CSS Tutorial നോക്കൂ, റെഡിഫില്‍ ചെയ്തിരിക്കുന്നതിനേക്കാള്‍ സുന്ദരമായി ഇവിടെ സൈറ്റ് ഡിസൈന്‍ ചെയ്യാം.

11:24 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

നന്ദിയുണ്ട്‌"
എന്ന്‌ പറഞ്ഞ്‌ അഭിപ്രായം 'വൈറ്റ്‌ കോളർ' ആക്കുന്നില്ല..!
ഇങ്ങനെയൊക്കെ ഉപദേശിക്കുന്നത്‌ ഒരുപാട്‌ സഹായകരമാണ്‌
ദേവ-->ഞാൻ 'സെറ്റിങ്ങിൽ' കയറി അധികം കളിച്ചില്ല ഇതു വരെ, ഇന്ന്‌ വൈകിട്ട്‌ തന്നെ അതിലും പയറ്റാം

12:42 PM  

Blogger പെരിങ്ങോടന്‍ said...

ഇത്രയും നന്നായി ഡിസൈന്‍ ചെയ്യാന്‍ കഴിയുന്ന ഒരാള്‍ക്ക് CSS Tutorial ലിങ്ക് കൊടുത്ത എന്റെ സാമാന്യബുദ്ധിയെ അഭിനന്ദിക്കാതെ വയ്യ. ഇതെല്ലാം അറിഞ്ഞിട്ടാണല്ലേ പിന്‍‌തറ മാറ്റുന്നതെങ്ങിനെയെന്നു് നിലവിളിച്ചിരുന്നത്?

8:47 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

പെരിങ്ങ്‌-->
ഞാൻ പണ്ടേ ഒരു ഭയങ്കരനാ..!
എന്നൊക്കെ പറയണമെന്നുണ്ട്‌..
പക്ഷെ ഈ ഡിസൈൻ എന്റെ ഫ്രെണ്ട്‌ കൂടി സഹായിച്ചതാണു..
'ഈഗോ'യും 'തമ്മിലടി' യും മാത്രമല്ല 'കൂട്ടായ്മ' എന്നു മനസിലാവുന്നത്‌ നിങ്ങളെപ്പോലുള്ളവരിൽ നിന്നുമാണു..!

9:36 AM  

Blogger കലേഷ്‌ കുമാര്‍ said...

നന്നായി!
ഞാ‍ൻ ആദ്യമേ പറഞ്ഞിരുന്നു റീഡിഫിനെക്കാളും മെച്ചം ഇവിടമാന്ന്! സാരല്യ! ബെറ്റർ ലേറ്റ് ദാൻ നെവർ അല്ലേ?

സുസ്വാഗതം!

2:58 PM  

Blogger സു | Su said...

ഇങ്ങോട്ട് വന്നത് നന്നായി. മുഖത്ത് നോക്കാൻ പറ്റിയില്ലെങ്കിലും മലയാളത്തിൽ നാലു പറയാലോ. അവിടെ മംഗ്ലീഷ് വേണ്ടേ.

3:20 PM  

Post a Comment

Home

  View ProfilePrevious Posts
Vazhitharakal