Saturday, November 26, 2005

വഴിത്താരകളിലൂടെ..!

ഒറ്റയ്ക്ക്‌ നടക്കാറില്ലായിരുന്നു ഞാൻ..!

പിച്ച വെച്ചു തുടങ്ങിയപ്പോൾ..
തട്ടിവീഴാതെ താങ്ങായി നിൽക്കാൻ..
പൈതൃകത്തിന്റെ, പരിലാളനയുടെ കൈത്താങ്ങുണ്ടായിരുന്നു..!

കൌമാരമെത്തിയപ്പോൾ,
കുഞ്ഞിളം കൈകളിൽ വിരൽ കോർത്ത്‌ പിടിക്കാൻ
കഥ പറഞ്ഞും കളിച്ചും നീങ്ങാൻ,
ഒത്തിരി കൂട്ടുകാരുണ്ടായിരുന്നു..!

യൌവ്വനത്തിലോ..
തണൽ വഴികൾ താണ്ടാൻ..
തളിരിളം കൈകളാൽ കുളിരേകി നീങ്ങാൻ..
എന്റെ സുമുഖിയാം സഖിയുണ്ടായിരുന്നു..!

ഇന്നും ഒറ്റയ്ക്ക്‌ നടക്കാറില്ല ഞാൻ..
ഒരു വാക്കും മിണ്ടാതെ, എനിക്ക്‌ ചെവികളും തന്ന്‌..
പദമിടറിപ്പോയാൽ താങ്ങായി നിൽക്കാൻ..
വിരലുകളുടെ ബന്ധനത്തിൽ അവനുണ്ട്‌..!

എന്റെ സന്തത സഹചാരി...!

Posted by Varnameghangal @ 9:19 AM

------------------------------------------

9 Comments:
Blogger സു | Su said...

എവൻ ? നിഴലോ അതോ കാലനോ ;))

10:55 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഈ പറഞ്ഞ രണ്ട്‌ കക്ഷികളെയും വിരലുകളാൽ ബന്ധിക്കാനാകുമോ..സൂ..?
എങ്കിൽ 'ആനന്ദ ലബ്ധിക്കിനിയന്ത്‌ വേണം..!'

11:07 AM  

Blogger Visala Manaskan said...

:)

സൂ, "വിരലുകളുടെ ബന്ധനത്തിൽ അവനുണ്ട്‌..!" അപ്പൊ, ഉത്തരം: mouse

11:20 AM  

Blogger സു | Su said...

ഓ... എന്നാൽ‌പ്പിന്നെ സിഗരറ്റ് ആയിരിക്കും!

12:57 PM  

Anonymous Anonymous said...

'ഒരു വാക്കും മിണ്ടാതെ, എനിക്ക്‌ ചെവികളും തന്ന്‌..
പദമിടറിപ്പോയാൽ താങ്ങായി നിൽക്കാൻ'

ഇവനെ കൂട്ടുപിടിച്ചതെന്തിനാ? പാട്ടു പാടുന്ന കഥകൾ പറയുന്ന ഇവനേ പോലൊരുത്തൻ അങ്ങ്‌ ജപ്പാനിൽ ഹോണ്ടായുടെ ഫാക്ടറിയിൽ തയാറായിട്ടുണ്ട്‌...

1:27 PM  

Anonymous Anonymous said...

കുറ്റീം പറിച്ച്‌ ഇങ്ങോട്ടു വന്ന സ്ഥിത്ക്ക്‌ ഇതിൽ കൂടി ചേർന്നോളു
http://blog4comments.blogspot.com

1:51 PM  

Blogger myexperimentsandme said...

കൊള്ളാം...നല്ല രചന. അവൻ സിഗരറ്റും മൌസുമല്ലെങ്കിൽ പിന്നെ ഊന്നുവടിയായിരിക്കും...:))(എന്തൊരു കണ്ടുപിടുത്തം!!)

6:28 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഞാൻ എല്ലവരെയും കൊണ്ട്‌ തോറ്റു..!
അടി...!
സൂ-->വിരലുകളാൽ ബന്ധിക്കാവുന്ന എന്തെല്ലാം ഉണ്ട്‌ ഇനി സ്റ്റോക്കിൽ..?
തുളസി-->എന്തിനാ വെറുതെ കാശും മുടക്കി ജപ്പാൻ വരെ പോയത്‌?
വക്കാ-->കണ്ടുപിടിത്തത്തിന്‌ 'അവാർഡിന്‌' ചാൻസ്‌..!

8:10 AM  

Blogger സു | Su said...

ഹഹഹ :) ഇതിനാണ് വടി കൊടുത്ത് അടി വാങ്ങരുതെന്ന് പറയുന്നത് .

12:41 PM  

Post a Comment

Home

  View Profile



Previous Posts
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട്‌ പോന്നു..!
Vazhitharakal