|
Wednesday, December 07, 2005
കുഴികളെത്തേടി..!
"കുഴി ഒന്നിന് നൂറ് രൂപാ..!"
തെറ്റിദ്ധരിക്കരുത്.. ശവക്കുഴി വെട്ടുകാരന്റെ പരസ്യ ബോർഡൊന്നുമല്ല..! ഇവിടെ 'ബാംഗളൂർ' എന്ന 'സിലിക്കൺ താഴ് വര' യിലെ മഹാന്മാരായ ഭരണകർത്താക്കൾ ഈയിടെ പുറപ്പെടുവിച്ച പ്രഖ്യാപനമാണിത്..!
ഇവിടെ.. മേക്കപ്പിടാത്ത സുന്ദരിമാരുടെ മുഖം പോലെയിരുന്ന റോഡുകൾ "ഓം പുരി' യുടെ മോന്ത പോലെ ആയിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളും, വർഷങ്ങളുമായി..! പിന്നെ കേരളത്തിലെ പോലെ കുഴി മൂത്ത റോഡ് കൃഷിയിടമാക്കി വാഴത്തൈ,തെങ്ങിൻ തൈ മുതലായ 'തൈ നടീൽ സമരം' ഇവിടെ ശീലമില്ല.. പകരം .. മഴ പയ്ത് കുളമായ കുഴിയിലൂടേ 'ബ്രിട്ടിഷ് രാജ്ഞി തറ 'വൃത്തിയാക്കുന്ന' ഫ്രോക്കും പൊക്കിപ്പിടിച്ചു' നടക്കും പോലെ 'ഉടുതുണി ഉയർത്തൽ സമരം' നടത്തിയാണ് ഇവിടുത്തെ ആൾക്കാർ പ്രതിഷേധിക്കാറ്..!
ഭരിക്കുന്നവന്മാർ ഭാരിച്ച 'പ്രവൃത്തി പദ്ധതികൾ(ആക്ഷൻ? പ്ലാൻ അത്രെ..!)' കുത്തിയിരുന്ന് ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്ന് ദൈവത്തിന് പോലുമറിയില്ല..! അതിൽ എത്ര 'ആക്ഷൻ' എത്ര 'പ്ലാൻ' എന്നൊന്നും കുഴയ്യ്ക്കുന്ന ചോദ്യങ്ങൾ ചോദിയ്ക്കരുത്.. 'ആക്ഷൻ' എണ്ണാൻ വിരലും.. 'പ്ലാൻ' എണ്ണാൻ വീശലും..!
'രാജമണിക്യം' പറയും പോലെ.. പയലുകൾ പറയണത്... ഒരു മാസത്തിനുള്ളിൽ നാട്ടിലെ കുഴികൾ മൊത്തം നിരപ്പാക്കും, പിന്നെ ഏതെങ്കിലും വഴിയിൽ ആരെങ്കിലും 'കുഴി' റിപ്പോർട്ട് ചെയ്താൽ...അവന് 'കുഴി' ഒന്നിന് രൂപാ നൂറ്..! ഇനി ഈ 'കുഴി കണ്ടെത്തൽ' മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവൻ 'കുഴിത്തമ്പി ദളവയോ', 'കുഴികർതിലകമോ','വീര കുഴി കണ്ടബൊമ്മനോ' വല്ലതുമൊക്കെ ആവുമോന്ന് കാത്തിരുന്ന് കാണാം..! "കുഴികൾ മൊത്തം നിരപ്പാക്കും" എന്ന പ്രസ്താവനയുടെ അർഥം "കുഴി നിരപ്പായ വഴി" എന്നാണോ എന്നും കാത്തിരുന്നു കാണാം..!
(പിൻ കുറിപ്പ്: സമർപ്പണം--> "കുഴിയിൽ ജനിച്ച് കുഴിയിൽ വളർന്ന് കുഴിയിലവസാനിക്കുന്ന പാവം കേരള ജനതയ്ക്ക്..!")
Posted by Varnameghangal @ 4:24 PM
------------------------------------------
3 Comments:
Home
|
|
View Profile
Previous Posts
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട് പോന്നു..!
Vazhitharakal
|
രാത്രിയിൽ ആരും കാണാതെ കുറെ കുഴി കുഴിച്ചിട്ട് പകലുവന്ന് കാണിച്ചുകൊടുത്ത് കാശു വാങ്ങുന്ന പരിപാടി നടക്കുമോ വർണ്ണമേഘമേ....
നമ്മുടെ നാട്ടിലെപ്പോലെ സർക്കാർ വക റോഡുകുഴിക്കൽ ഇവിടെയുമുണ്ട്. പക്ഷേ രാവിലെ കുഴിക്കുന്ന കുഴിയൊക്കെ വൈകുന്നേരമാകുമ്പോഴേക്കും അണ്ണന്മാർ മൂടും. പണി ഒറ്റ ദിവസംകൊണ്ട് തീർന്നില്ലെങ്കിലാ പണി. അടുത്ത ദിവസം പിന്നെയും കുഴിക്കും. ഞങ്ങളുടെ ഓഫീസിനു മുമ്പിലുള്ള റോഡ് ഒരാഴ്ചയോളം അങ്ങിനെ കുഴിക്കുകയും മൂടുകയും ചെയ്തു. പാവങ്ങൾ.
കുഴിയുടെ കാര്യം പറഞ്ഞപ്പോൾ പണ്ടത്തെ ഒരു കുഞ്ചുക്കുറുപ്പ് കാർട്ടൂൺ ഓർമ്മവന്നു..
“പി.ഡബ്ല്യുക്കാര് ഒരു പുതിയ റോഡ് ഇന്നലെ ടാറു ചെയ്തു കഴിഞ്ഞു. പി&റ്റി ക്കാര് വന്നു കുഴിക്കുന്നതിനുമുമ്പ് നമ്മൾക്കങ്ങിറങ്ങിയാലോ” എന്ന് വാട്ടർ അഥോറിറ്റിക്കാര് ചോദിക്കുന്നു!!
കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങളെ ഉറക്കം കെടുത്തുന്ന ചിന്തകളേത് എന്ന ചോദ്യത്തിന് ബില്‍ ഗേറ്റ്‌സ് ഉത്തരം പറഞ്ഞ ശേഷം അതേ ചോദ്യം വേദിയിലിരുന്ന നാരായണ മൂര്‍ത്തിയോടു പ്രണോയ് റോയ് ചോദിച്ചതിങ്ങനെ ആായിരുന്നു
'കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങളെ ഉറക്കം കേടുത്തുന്ന കാര്യമെന്തായിരുന്നു,ബാംഗ്ലൂരിലെ റോഡിലെ കുഴികള്‍ ഒഴിച്ച് ..
വക്കാരി, രക്ഷയില്ല. ചരിത്രകാരന്മാരെ കൊണ്ടു വന്ന് കുഴിയുടെ പ്രായം കണക്കാക്കിയാൽ നമ്മൾ കുഴിയിൽ ചാടും. കാരണം ചരിത്രാതീത കാലത്തുണ്ടായ കുഴികൾക്കെ ഇവിടെ കാശു കിട്ടൂ. ബാംഗളൂരിൽ അതൊട്ടും കുറവല്ല താനും :)