Tuesday, December 06, 2005

ചിരി..!





"വഴിയരികിലെവിടെയോ വലയുണ്ട്‌ കൂട്ടരേ..
വലയിഴയിലെവിടെയോ ചിരിയുണ്ട്‌ കൂട്ടരേ..
ചിരിയലയിലെവിടെയോ ചതിയുണ്ട്‌ കൂട്ടരേ..
ചതിയുഴിയിലുടലോടെ വീഴൊല്ല കൂട്ടരേ..!"

ചിരിയ്ക്ക്‌ ഇങ്ങനെയും ഒരു വ്യാഖ്യാനമോ..?
"മുഖം മനസിന്റെ കണ്ണാടി..!"
എങ്കിൽ
"ചിരി മനസിന്റെ മുഖം മൂടി"
..?
ആകാം..!
ചിരികൾ പല തരമല്ലേ..
ചിരി,പുഞ്ചിരി,പാൽപ്പുഞ്ചിരി,കള്ളച്ചിരി,കൊലച്ചിരി,ചതിച്ചിരി....
...അങ്ങനെ നൂറ്‌ തരം..!
ഓരോ ചിരിയ്ക്കും ഓരോ അർത്ഥങ്ങളുണ്ടാകാം....
അത്‌, ചിരിക്കുന്നവന്‌ മാത്രമറിയാം..!

Posted by Varnameghangal @ 1:01 PM

------------------------------------------

7 Comments:
Blogger Visala Manaskan said...

:)

2:31 PM  

Anonymous Anonymous said...

:) ഈ ചിരിയുടെ പേരന്താ?

3:12 PM  

Blogger myexperimentsandme said...

ശരിയാ...പലതരം ചിരികൾ
മാമൂസ് കോയച്ചിരി, കലാഭവൻസ് മണിച്ചിരി, ഇന്ദ്രൻസ് മെലിഞ്ഞചിരി, നസീർസ് അമ്പടി കള്ളീച്ചിരി.. ഈ കമന്റ് വായിച്ചുകഴിഞ്ഞുള്ള സഹതാ പച്ചിരി.

(ഇന്നത്തെ വേർഡ് വെരിഫിക്കെഷൻ: സ്ഫ്ബശ്)

5:10 PM  

Blogger അഭയാര്‍ത്ഥി said...

One may smile, smile and be a vile.
Ur poetry is a silhouette to ur color clouds

2:37 PM  

Blogger സു | Su said...

:) Friendship Smile.

8:21 PM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

വിശാല-->:)
തുലസി-->അതു തൂളസിച്ചിരി..!
വക്കാരി-->ചിരികൾ ഇനിയും പോരട്ടെ..
ഗന്ധർവൻ-->:)
സു-->ആ ചിരി കൊള്ളാം..!

8:16 AM  

Blogger aneel kumar said...

ഒരു സംശയം, ചോദ്യം അഥവാ ആശങ്ക.
രണ്ടു ദിവസമായി blogspot.com -ല്‍ ഉള്ള ഏതു ബ്ലോഗിലേയ്ക്കു ഞാന്‍ പോയാലും എന്റെ ഇന്റര്‍നെറ്റ് സെര്‍വറിന്റെ ലോഗില്‍ ഇങ്ങനെ ക്രമത്തില്‍ രേഖപ്പെടുത്തപ്പെടുന്നു.

1. എന്റെ ഐ.എസ്.പി യുടെ DNS
2. varnameghangal.blogspot.com (protocol 80)
3. www.blogger.com

എന്തുകൊണ്ടാണ് വര്‍ണ്ണമേഘങ്ങള്‍ എല്ലായ്പ്പോഴും ഇതിനിടെ വരുന്നത്?

9:52 PM  

Post a Comment

Home

  View Profile



Previous Posts
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
അഭിജ്ഞാന ക്ഷുരകുന്തളം..!
നോം ഇങ്ങ്ട്‌ പോന്നു..!
Vazhitharakal