Thursday, January 19, 2006

ഹീര..!
ഹീര സുന്ദരി ആയിരുന്നു...
തൊങ്ങലുകൾ പിടിപ്പിച്ച ദാവണിയുമണിഞ്ഞ്‌,നീല കണ്ണുകളിൽ ഒത്തിരി പ്രകാശമൊളിപ്പിച്ച്‌,നിഷ്കളങ്കമായി ചിരിച്ച്‌ നടക്കുന്ന ഒരു കൊച്ച്‌ സുന്ദരി..!
ചെറിയ കൂടയിൽ പൂക്കൾ നിറച്ച്‌,മുന്നിൽ വന്ന്‌ നാടൻ ഹിന്ദിയിൽ 'പൂ വേണോ സാബ്‌..?' എന്നവൾ ചോദിയ്ക്കുമ്പോൾ നിരസിക്കാൻ കഴിയുമായിരുന്നില്ല..!
ജീവിക്കുവാൻ വേണ്ടി ചെറു പ്രായത്തിൽ തന്നെ ജോലിക്കാരിയാകേണ്ടി വന്നതിന്റെ യാതൊരു വൈഷമ്യവും ഉണ്ടായിരുന്നില്ല.
എല്ലാ സായാഹ്നങ്ങളിലും അവളെ കാണാമായിരുന്നു.. ഓടി നടന്ന്‌ ജോലി ചെയ്യുക എന്ന പ്രയോഗം അവളുടെ കാര്യത്തിൽ ശരിയായിരുന്നു.. നിറഞ്ഞ കൂട സായാഹ്നമിരുളുന്നതോടെ ഒഴിയും..!
സൂര്യൻ മടങ്ങുന്നതിനൊപ്പം അവളും മടങ്ങും..!
ആ ചുറുചുറുക്ക്‌ കാണുമ്പോൾ സന്തോഷം തോന്നുമായിരുന്നു..!

കുറെ നാൾ അവളെ കണ്ടില്ല.
വളരെ പെട്ടന്ന്‌ നിർവചിക്കാനാകാത്ത ശൂന്യത രൂപപ്പെട്ട പോലെ..!
എന്റെ ആരുമല്ലായിരുന്നല്ലോ അവൾ.. പിന്നെയെന്തേ ഉള്ള്‌ നൊന്തതും,കണ്ണ്‌ നിറഞ്ഞതും..??
അറിയില്ല...
അറിയാൻ ശ്രമിച്ചു...
ഇത്രയുമറിഞ്ഞു...

ഒരു നാൾ പതിവ്‌ കച്ചവടം കഴിഞ്ഞെത്തിയ അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു,ഒപ്പം പനിയ്ക്കുകയും..! ദിവസങ്ങൾ കഴിയും തോറും അസുഖം മൂർച്ഛിക്കയല്ലാതെ കുറയുന്നില്ല..
മരുന്ന്‌ കൊടുത്തിട്ട്‌ വേണ്ടേ കുറയാൻ..??
ദൈവ ഭയം(??) കൂടുതലുള്ള അച്ഛനുമമ്മയും അവളെ ആദ്ധ്യാദ്മിക ഗുരുവിന്റെ അടുത്തെത്തിച്ചു.. പ്രേത ഭയത്തോടെ..!
ജീവനുള്ള ദൈവം എല്ലാം കണ്ണടച്ചിരുന്നറിഞ്ഞു..
പിന്നെ മൊഴിഞ്ഞു..
'ബാധ തന്നെ..!'
വളരെ വലിയ തുകയുടെ ദക്ഷിണയ്ക്ക്‌ മുന്നിൽ മനം നിറഞ്ഞ യോഗി ചികിത്സയാരംഭിച്ചു..!
മണിക്കൂറുകൾ നീണ്ട ചികിത്സയ്ക്ക്‌ ശേഷം ശരീരമാസകലം രക്തത്തിൽ കുളിച്ച്‌ മയക്കത്തിലായ രോഗിയെ രക്ഷകർത്താക്കൾക്ക്‌ കൈമാറിയിട്ട്‌, 'ബാധ ഒഴിഞ്ഞ്‌ കൊണ്ടിരിക്കുന്നു'
എന്ന്‌ പറഞ്ഞത്രേ...!!
ബാധ ഒഴിഞ്ഞില്ല..
അവൾ കൺ തുറന്നുമില്ല...!!!

Posted by Varnameghangal @ 4:18 PM

------------------------------------------

10 Comments:
Blogger സ്വാര്‍ത്ഥന്‍ said...

:(

11:32 PM  

Anonymous Anonymous said...

മേഘങ്ങളെ ആരാ പാടി ഉറക്കിയത്‌? കുറെ ദിവസായല്ലോ കണ്ടിട്ട്‌

നൈനിത്താളിലെ പൂക്കാരി പെണ്‍ക്കുട്ടിയെ ഓര്‍ത്തുപോയി. അന്ധവിശ്വാസങ്ങള്‍ക്ക്‌ ഉത്തരേന്ത്യയില്‍ ഇന്നും നല്ല മാര്‍ക്കറ്റുണ്ടെന്ന്‌ സ്വാമി രാം ദേവ്‌ കാണിച്ചു തന്നു.

9:25 AM  

Blogger Adithyan said...

യോഗികൾ...
യഹോവയുടെ സാക്ഷികൾ...
ജ്യോത്സ്യന്മാർ...
പിന്നെയും യോഗികൾ...
രോഗശാന്തിയുടെ ഇടനിലക്കാരായ പുരോഹിതർ...

ഇവരൊക്കെ ഉള്ളപ്പോൾ നമ്മുടെ ഈ നാട്‌ എന്നു രക്ഷപെടും എന്നൊക്കെ ചിന്തിച്ചു നടക്കുമ്പോളാണ് ആ പത്രവാർത്ത കണ്ടത്‌. അയർലൻഡിൽ നിന്നോ മറ്റോ ഒരു മദാമ്മ ഇങ്ങോട്ടു കെട്ടിയെടുത്തത്രെ. ഇവിടെ ഒരു യോഗിയെ കല്യാണം കഴിക്കാൻ, പിന്നെ അയാൾ പീഡിപ്പിച്ചെന്നും പറഞ്ഞ്‌ കേസ്‌ നടത്താൻ... അവിടെയൊന്നും പറ്റിക്കാൻ ആളെ കിട്ടാത്തപോലെ...

അങ്ങനെ നോക്കുമ്പോ, ഇതൊന്നും നമ്മടെ നാടിന്റെ മാത്രം കുഴപ്പമല്ലെന്നു തോന്നുന്നു. എല്ലാം മായ... പറ്റിക്കപ്പെടാൻ (ബെന്നി ക്ഷമിക്കണം) ആളുള്ളിടത്തോളം ഈ പറ്റിക്കൽ തുടരും. അല്ല തുടരണ്ടതൊരാവശ്യമല്ലെ?

9:47 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

സ്വാർഥൻ-->:)
തുളസി-->പാടി ഉറക്കിയതല്ല തുളസീ.. പണി തന്ന്‌ ഉറക്കിയതാ.. മുടിഞ്ഞ ജോലിയായിരുന്നു.സോഫ്റ്റ്‌ വെയർ പണി 'ഹാർഡ്‌'വെയർ ആകുന്നത്‌ അപ്പോഴാണ്‌..!
ഈയിടെ പേപ്പറിൽ വായിച്ച വാർത്ത ഓർത്ത്‌ എഴുതിയതാ..!

ആദി-->ജീവനുള്ള ദൈവങ്ങളെ ആരാധിക്കാൻ അനുവർത്തികളെന്ന പമ്പര വിഠ്ഡികൾ ഉള്ളിടത്തോളം കാലം ഇവന്മാർ സസുഖം വാഴും..!

10:51 AM  

Blogger സു | Su said...

:)

11:44 AM  

Blogger വര്‍ണ്ണമേഘങ്ങള്‍ said...

su-->:):)

12:45 PM  

Blogger ചില നേരത്ത്.. said...

ഹീരയെന്ന പെണ്‍കുട്ടി എന്റെ ആരുമല്ലാതിരുന്ന കാമേഷ് എന്ന ഒറീസക്കാരന്‍ പയ്യനിലേക്ക് എന്നെ നയിച്ചു.
അങ്ങിനെ ഒരുപാട് പേര്‍..
നമ്മുടെ ആരുമല്ലെങ്കിലും എന്തോക്കെയോ ചലനങ്ങള്‍ സൃഷ്ടിച്ച് അകലങ്ങളിലേക്ക് അനന്തമായി നടന്നകലുന്ന നന്മകള്‍..

10:44 AM  

Anonymous Anonymous said...

Girl, with roses
Do you sell roses or yourselves
or both?

(M Krishnan Naayare vaayichcha Ormmayilninnum)-S-

2:06 PM  

Blogger Visala Manaskan said...

:(

8:54 AM  

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്‌

11:43 AM  

Post a Comment

Home

  View Profile



Previous Posts
പാഠം ഒന്ന്‌-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്‌..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!