|
Friday, December 23, 2005
പടുമരം..വേരുകളില്ലാതെ..!
ഞാനിവിടെയാണ്..! നാല് ചുവരുകൾക്കുള്ളീൽ..! കണ്ണുകൾക്ക് ചുവരുകളെ തുളയ്ക്കുവാനായെങ്കിൽ.. ആശിച്ചു പോകുന്നു..! എന്റെ ജാലകക്കാഴ്ചകൾ കനത്ത ഭിത്തികളിൽ തട്ടി ചിതറിപ്പോകുന്നു.. എന്റെ നിശാസവായുവിൽ ഇന്ധന ഗന്ധം നിറഞ്ഞിരിയ്ക്കുന്നു..! മണ്ണിന്റെ കുളിർമയ്ക്കും എനിയ്ക്കുമിടയിൽ അനേകം കോൺക്രീറ്റ് പാളികൾ.! നിളയും,നിലാവും,കാറ്റും,കുളിരും.. എല്ലാമെനിയ്ക്കന്യം..! മടുത്തു പോകുന്നു...!
അവരെന്റെ ലോകം നിർജ്ജീവമാക്കി, എന്റെ തോപ്പുകൾ വെട്ടിനിരത്തി, എന്റെ പുൽനാമ്പുകളെ അരിഞ്ഞു വീഴ്ത്തി.. വയലേലകളിൽ കൊടികൾ കുത്തി,തിനയും വിളയുമില്ലാത്ത മരുഭൂമിയാക്കി.. കിളികൾ പറന്നു പോയി,അറകളൊഴിഞ്ഞു പോയി,അന്നപൂർണേശ്വരി പടിയിറങ്ങി.. മഴമേഘമെല്ലാം മടി പൂണ്ടു നിന്നു,മണ്ണിന്റെ മണം മാഞ്ഞുപോയി,ഊഷരത മാത്രം ബാക്കിയായി..! സമൃദ്ധിയുടെ ഓണം ഓർമയായി,കൂട്ടൂ വന്നവർ കുശലങ്ങൾ മാത്രമായി.. തെക്കിനിയിൽ ഞാനും ഓർമകളും തനിച്ചായി..! പുതു തലമുറ എന്നെ പരിഹസിച്ചു..., നിധി കാക്കുന്ന ഭൂതമെന്ന്.! എന്റെ മണ്ണും,പാടങ്ങളും,വിളവെടൂപ്പും,കൃഷിയിറക്കും, കൊയ്ത്തുപാട്ടും,കിളിപ്പാട്ടും എല്ലാമെനിയ്ക്ക് നിധി തന്നെയായിരുന്നു. കാക്കുവാനായില്ലെനിയ്ക്ക്..!
ഇതെന്റെ കുടിയേറ്റ നാളുകൾ..! ഓടിക്കളിക്കാത്ത കൊച്ചു മക്കൾക്കൊപ്പം,ആധുനികതയിൽ കോമാളിയായി,കമ്പ്യൂട്ടർ കളികൾക്ക് സാക്ഷിയായി,സായന്തനങ്ങളിൽ ഏകനായി,വാതിലിനുമപ്പുറം വിളികൾക്ക് കാതോർത്ത്,തിരികെയെത്തുന്ന മക്കളെ കാത്ത്... ഞാനിവിടെയാണ്...!!
Posted by Varnameghangal @ 3:44 PM
------------------------------------------
11 Comments:
Home
|
|
View Profile
Previous Posts
ടെലിവിഷം പരിപാടികൾ..!
ബൈനറി സൃഷ്ടികൾ..!
വർണമേഘങ്ങളെയും കാത്ത്..!
പൊരുത്തം..!
കുഴികളെത്തേടി..!
ചിരി..!
ഒറ്റയാൻ..!
സോമയോഗം..!
മഴ..!
വഴിത്താരകളിലൂടെ..!
|
എവിടെ ആണെങ്കിലും, എങ്ങനെ ആണെങ്കിലും ഈ ക്രിസ്മസ് ആശംസ സ്വീകരിക്കൂ :)
നന്നായിട്ടുണ്ട്!
ക്രിസ്തുമസ് ആശംസകള്‍ !!!
ഇതെങ്ങിനെ മിസ്സായി....??!!
താങ്കൾ ഉദയസൂര്യന്റെ നാട്ടിലെങ്ങാനും തങ്ങാനിടയായോ? ഇവിടെ വന്നതിനുശേഷം എനിക്കുണ്ടായ അതേ തോന്നലുകൾ
“നാല് ചുവരുകൾക്കുള്ളീൽ..!
കണ്ണുകൾക്ക് ചുവരുകളെ തുളയ്ക്കുവാനായെങ്കിൽ..
ആശിച്ചു പോകുന്നു..!
എന്റെ ജാലകക്കാഴ്ചകൾ കനത്ത ഭിത്തികളിൽ തട്ടി ചിതറിപ്പോകുന്നു..
മണ്ണിന്റെ കുളിർമയ്ക്കും എനിയ്ക്കുമിടയിൽ അനേകം കോൺക്രീറ്റ് പാളികൾ.!“
ഇതെല്ലാം തന്നെ ഇവിടെ. ഇതൊക്കെ എങ്ങിനെയൊന്ന് എഴുതിപ്പിടിപ്പിക്കുമെന്ന് കരുതി മിണ്ടാതിരുന്നതല്ലേ. ഇപ്പോ മനസ്സിലായി, ഇങ്ങിനെയാണ് എഴുതേണ്ടതെന്ന്..!!
സന്ദർഭം വേറെയാണെങ്കിലും കഥാപാത്രം വേറെയാണെങ്കിലും അവസ്ഥ സെയിം :))
'ഓടികളിക്കാത്ത കൊച്ചു മക്കല്‍ ആധുനികതയില്‍ കോമാളിയായി..'
ഗംഭീരം .
ഇതൊന്നും വായിക്കാന്‍ ഇവിടെ ആരുമില്ലേ?
ഏവൂരാന്റെ വലയിൽ മേഘം കുടുങ്ങാത്തതുകൊണ്ടാണു എല്ലാവരും ഇതു വിട്ടു പോയതെന്നു തോന്നുന്നു. ഇതിനെക്കുറിച്ച് “വെള്ളി മഴൈ സിന്തും മഴൈ മേഘം വിളംബരം കൊടുത്താൽ പൊഴിയാത്” എന്നു തമിഴ്നാട്ടിൽ പാട്ടുണ്ട്.
എമറാൾഡ് ഫോറസ്റ്റ് എന്ന സിനിമയിൽ (ചീഫ് സിറ്റിങ് ബുള്ളിനെ ഓർമ്മിപ്പിക്കുന്ന്ന) ഇന്ത്യൻ ചീഫ് പറയുന്നു
“ഇവർ മനുഷ്യരല്ല, ചിതലുകൾക്കു സമാനരായ ഏതോ ജീവികൾ. അവരുടെ കോളനികൽ ഉയരുന്നയിടമെല്ലാം ദ്രവിച്ചും ജീർണ്ണിച്ചും മലിനമാകുന്നു. അവർക്കാകുന്നയിടമെല്ലാം അവർ കൈയ്യടക്കി പുറ്റുകൾ പണിതുയർത്തുന്നു. ചുറ്റുവട്ടം മുഴുവൻ തിന്നു തീർക്കുന്നു. മൃതമായ മണ്ണിൽ പിശാചുക്കളെപ്പോലെ ജീവിക്കുന്നു.”
എല്ലാവരും തുല്യ ദു:ഖിതരാണു സുഹൃത്തേ. അപരിചിതമായൊരു നഗരത്തില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ഒരു രോഗിയുടെ അവസ്ഥ.സുഹൃത്തുക്കളില്ല... ബന്ധുക്കളില്ല... പരിചയക്കാരില്ല. പിന്നെയുള്ളത് വല്ലപ്പോഴും വന്നുപോകുന്ന കുറേ സന്ദര്‍ശകര്‍. കുറേ കഴിയുമ്പോള്‍ അവരും വരാതെയാവും. പിന്നെ ഒറ്റയ്ക്ക്. പുറത്തേക്കിറങ്ങാന്‍ വയ്യ. ഇറങ്ങിയാലും എവിടേക്കു പോവും. ഒരേ പോലെയുള്ള ഒത്തിരി വഴികള്‍. വഴി തെറ്റിയാല്‍ തിരിച്ചുപോവാന്‍ ആരു വഴികാട്ടും. ഒന്നു ചെയ്യാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം. വിശക്കുമ്പോള്‍ വല്ലതും കഴിക്കാം. പിന്നെയും കിടന്നുറങ്ങാം.
സന്തോഷവും സമാധാനവും വർണ്ണങ്ങളും 2006-ഇലും എന്നും മേഘങ്ങളുടെ കൂടെ ഉണ്ടായിരിക്കാട്ടെ.
മേഘമേ, വർണ്ണമേഘമേ, താങ്കൾക്കും കുടുംബത്തിനും, അയൽപക്കത്തുള്ളവർക്കും അപ്പുറത്തെ പഞ്ചായത്തുകാർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
(ഹൃദയം വെറും നാഡിയും പേശിയും മാത്രമാണെന്ന് ദേവേട്ടൻ, അതിങ്ങിനെ നിറയാറും കവിയാറുമൊന്നുമില്ലത്രേ)
വര്‍ണ്ണമേഘമേ,
അബോധാവസ്ഥയാണേറ്റവും നല്ലയവസ്ഥ. ബോധവാനാകുന്ന ഓരോ നിമിഷവും നരകയാതന അനുഭവിക്കാനാണു വിധി.
ചീയേഴ്സ്, പുതുവത്സരാശംസകള്‍.
പുതുവത്സരാശംസകൾ
വറ്ണ്ണമേഘമേ..
പുതുവത്സരാശംസകൾ