|
Monday, February 27, 2006
നിഴലുകളില്ലാതെ..!
ധാരാളം ചിരിമുഖങ്ങൾ കണ്ടു... അവയിലൊരുപാട് പാഴ് ചിരികളുണ്ടായിരുന്നോ..? വേർതിരിയ്ക്കുവാനാകുന്നില്ല..! ഓർമകളിൽ മിന്നി മറയുന്ന അനേകം നിറക്കൂട്ടുകളിൽ എന്റെ ഛായയുമുണ്ടാകാം.. ബന്ധങ്ങൾ... കേവലം നിറക്കൂട്ടുകൾ.. മിഴിനീരിറ്റു വീണ് പടർന്ന് പോയേക്കാം... പിന്നീട് മങ്ങിപ്പോയേക്കാം, ഒരു വേള വെയിലേറ്റ് ഉറച്ച് പോയീടിലും... കാലപ്പഴക്കത്തിൽ പൊടിഞ്ഞ് പോയേക്കാം.. അനുഭവങ്ങൾ വെളിച്ചം പകരുന്നു..! എന്റെ നിറക്കൂട്ടുകളിൽ തീവ്ര വർണം വീണ രക്തബന്ധങ്ങളുണ്ട്.. പക്ഷെ അവയും മങ്ങിപ്പോയിരിക്കുന്നു... തിരിച്ചറിയാനാവാത്ത വിധം..! ഒരുപാട് പരതി... സ്നേഹത്തിന്റെ ശാശ്വത വർണം മാത്രം കണ്ടു കിട്ടിയില്ല..! വെളിച്ചം മാറാല വീഴ്ത്തിയ പിൻ താളുകളിൽ അനേകം രൂപങ്ങൾ.. എല്ലാം കണ്ട് പഴകിയവ.. നരച്ച നിഴലുകൾ..!
അന്ന് ഞാൻ- കൂട്ടുകുടുംബമെന്ന വൻ വൃക്ഷത്തിന്റെ പെരും തടി, ശാഘകളെ ചേർത്തിണക്കുന്ന ദീർഘകായം..! എന്റെ രാവും പകലും ശബ്ദ മുഖരിതം, ആഘോഷവേളകൾ ആനന്ദപൂർണം, എന്തിനും ഏതിനും രക്തബന്ധങ്ങളുടെ കൂട്ടായ്മ..! അനേകം മുറികളുള്ള തറവാടിന്റെ അറകൾ പോലും വർണാഭം. സഹോദരിമാർ, മരുമക്കൾ, മക്കൾ... എന്റെ ശാഖകൾ പടർന്നിരുന്നു. എനിയ്ക്കൊറ്റ വാക്ക്, ഒറ്റ നോട്ടം.. എല്ലം അറിയുവാൻ മനസുകൾ അനവധി..! എനിയ്ക്കെത്ര ഭൂമി, എത്ര സമ്പാദ്യം.. എല്ലാം അളക്കുവാൻ കണ്ണുകൾ അനവധി..! കൈ താണ് പോയാൽ താങ്ങൻ ചുമലുകൾ.. മനസൊന്നിടിഞ്ഞാൽ ഉണർത്താൻ കൂട്ടുകാർ..! ജീവിക്കുകയായിരുന്നു..!!!
ഇന്ന് ഞാൻ- കണ്ണികൾ വേർപെട്ട, ബന്ധങ്ങളുടെ ചങ്ങലയിലെ അവസാന ശേഷിപ്പ്..! ആഢ്യത്തവും; ആഡംബരതയും ആറാട്ടു തിമിർത്തിരുന്ന നായർ തറവാട്ടിലെ നിറം മങ്ങിയ നിഴലിന്റെ കാവൽക്കാരൻ. ഒപ്പം നടക്കുമെന്നുറപ്പേകിയവർ... വാക്കുകൾ കടമിട്ട് തിരിച്ചു പോയി.. കൂടെ ചിരിച്ചവർ കണ്ണെത്താ വാതായനങ്ങളിൽ മാഞ്ഞ് പോയി..! പടിയിറങ്ങിയവർ എന്റെ കരളിനെ ഭാഗം വെച്ചെടുത്തു, എന്റെ ചിരികളെ വിലപറഞ്ഞെടുത്തു..! കൈത്താങ്ങിനെൻ നിഴൽ മാത്രമാക്കി നിറപ്പൊട്ടുകൾ മറഞ്ഞു പോയി.. ശാഘകൾ കരിഞ്ഞു വീണു.. ഇനി കിളിർക്കാതിരിക്കാൻ..! ഞാനെന്ന പടുമരം തപമേറ്റ് വരണ്ടുണങ്ങി... മഴയേറ്റ് വിണ്ട് കീറി.. മനസോ .... മുള്ളുകൾ പെയ്ത് വരഞ്ഞു കീറി..!! ഇനിയെന്ത്..? ശരശയ്യ മേൽ... എന്റെ മൂക കാലം..!!
Posted by Varnameghangal @ 11:00 AM
------------------------------------------
6 Comments:
Home
|
|
View Profile
Previous Posts
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
നീ പെയ്യുവോളം..!
ശലഭ ജന്മങ്ങൾ..!
ഒരു അനിയൻ വീരഗാഥ..!
മോഷ്ടാവ്..!
ഹീര..!
പാഠം ഒന്ന്-പരീക്ഷ..!
അവസ്ഥാന്തരങ്ങൾ..!
പടുമരം..വേരുകളില്ലാതെ..!
ടെലിവിഷം പരിപാടികൾ..!
|
നന്നായിട്ടുണ്ട്!
എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും ശരി, കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു നല്ലത് അല്ലേ?
അതെ കലേഷ്..
എന്തിനും ഏതിനും ആളനക്കവും,ആഘോഷവേളകളിലെ ആരവങ്ങളും....
ഒക്കെ ഒരു നൊസ്റ്റാൾജിയ..!
ഇനിയാ വഴിക്ക് ഒരു മഴ വരും, മനസ്സില്‍ കരിയാതിരുന്ന ഒരു നാമ്പെങ്കിലും തളിര്‍ക്കും,പൂക്കും,കായ്ക്കും, വേറെ നാമ്പുകള്‍ വരും. അങ്ങനെയങ്ങനെ നഷ്ടപ്പെട്ടതൊക്കെ വീണ്ടും അരികിലേക്ക്...
ഉവ്വോ സൂ. അതെല്ലാം ഇനീം തിരിച്ചു കിട്ട്വോ. എനിക്ക് തോന്നണില്ലേയ്. അതൊക്കെ എന്നും ഇനി നഷ്ടങ്ങള്‍ തന്നെയായിരിക്കു. എന്‍റെ വിഷു.. എന്‍റെ ഓണം.. എന്‍റെ വീട്.. എന്‍റെ ജീവിതം.. എല്ലാം എന്‍റെ മാത്രം.
ആളനക്കമില്ലാത്ത വഴികളിലൂടെ നടക്കുമ്പോള്‍ തോന്നുന്ന നഷ്ടബോധം. പഴയ ആ നല്ലകാലത്തിലേക്ക് ഒന്നു തിരിച്ചുപോകാന്‍ സാധിച്ചിരുന്നുവെങ്കില്‍... അല്ലേ?
വര്‍ണത്തിന്റെ പോസ്റ്റുകള്‍ക്കു കൂടുതലും ഒരു ശോകവര്‍ണമാണല്ലോ. തിരിഞ്ഞു നോക്കുംബോള്‍ കുറേ ഓര്‍മ്മകല്‍ തന്ന കുറേ പേരുള്ള താന്‍ എത്ര ഭാഗ്യവാന്‍...